കൊല്ലം: മഴയില്‍ മുങ്ങി പോകുമൊ കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം? കേരളത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ശക്തമായ മഴയുണ്ടായിരുന്നു. ഇതുമൂലം 62-ാമത് സംസ്ഥാാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ ആശ്രമം മൈതാനത്തിന്റെ പലയിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്.
മൈതാനത്തിന്റെ പ്രധാന വേദിയില്‍ കാണികള്‍ ഇരിക്കുന്ന പന്തലിനുള്ളിലേക്കും വെള്ളം കയറിയ സാഹചര്യം ഉണ്ടായി. സംഘാടകരില്‍ വേണ്ട രീതിയിലുള്ള പ്രതികരണം ഉണ്ടായില്ലെങ്കില്‍ കലോത്സവ അനുഭവം ദുസ്സഹമാവും. ആശ്രമം മൈതാനത്ത് സജ്ജമാക്കിയ മീഡിയ സ്റ്റാളുകളിലേക്കടക്കം വെള്ളത്തിലായി. പല മീഡിയ സ്റ്റാളുകളിലും ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പുസ്തങ്ങളും വേണ്ട മുന്‍കരുതലുകള്‍ കൈക്കൊളളാത്തതിന്റെ ഫലമായാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നത്.
കടുത്ത ചൂടിന് ഇന്നലെ പെയ്ത മഴ കാരണം ചെറിയൊരു ശമനമുണ്ടായിട്ടുണ്ട്. പക്ഷെ കലോത്സവത്തെ മഴ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നത് ഇപ്പോള്‍ ഒരു ചോദ്യമായി അവശേഷിക്കുകയാണ്. എത്രയും വേഗം അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
പോലീസിനും രക്ഷയില്ല
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി ആശ്രമം മൈതാനിയില്‍ സജ്ജമാക്കിയ പൊലീസ് കണ്‍ട്രോള്‍ റൂമിനുള്ളിലേക്കും വെള്ളം കയറി. ജനങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി തയ്യാറാക്കിയ പോലീസ് കണ്‍ട്രോള്‍ റൂം തന്നെ ഇപ്പോള്‍ സുരക്ഷ ഇല്ലാത്ത അവസ്ഥയിലാണ് ഇതുവരെയും വെള്ളം പൂര്‍ണമായും കണ്‍ട്രോള്‍ റൂമിനകത്ത് കയറിയ വെള്ളം പൂര്‍ണമായും നീക്കം ചെയ്യാന്‍ പൊലീസിനൊ സംഘാടകര്‍ക്കൊ സാധിച്ചിട്ടില്ല.