News

വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ മഴയുടെ കളിമുടക്ക്

By webdesk18

November 02, 2025

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ മഴമൂലം അനിശ്ചിതത്വത്തില്‍. 2.30-നായിരുന്നു ടോസ് നടക്കേണ്ടിയിരുന്നത്, എന്നാല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം നാലുമണി കഴിഞ്ഞിട്ടും ടോസ് ഇടാനായിട്ടില്ല.

കാലാവസ്ഥ മെച്ചപ്പെടാത്ത സാഹചര്യത്തില്‍ ഇന്ന് മത്സരം പാടെ ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. എങ്കിലും മാച്ച് ഒഫീഷ്യലുകള്‍ കളി നിശ്ചിത ദിവസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

റൂള്‍ 1: നിശ്ചിത ദിവസത്തില്‍ തന്നെ മത്സരം പൂര്‍ത്തിയാക്കാന്‍ പരമാവധി ശ്രമം നടത്തും.

റൂള്‍ 2: മഴമൂലം മത്സരം തുടരാനാകാതിരുന്നാല്‍ റിസര്‍വ് ഡേ ഉപയോഗിക്കും. നാളെയാണ് റിസര്‍വ് ഡേ ആയി നിശ്ചയിച്ചിട്ടുള്ളത്.

റൂള്‍ 3: റിസര്‍വ് ഡേയിലും മഴയെത്തുടര്‍ന്ന് കളി പാടെ റദ്ദാകുകയാണെങ്കില്‍, ലോകകപ്പ് കിരീടം ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കുവെക്കും.