kerala

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

By Test User

April 12, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

നാല് ദിവസത്തേക്കാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ക്കാണ് പ്രധാനമായും മുന്നറിയിപ്പ്. ഏപ്രില്‍ 14 മുതല്‍ മലയോര ജില്ലകളായ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും.

മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണം. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി പത്തുമണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ സുരക്ഷയ്ക്ക് മുന്‍കരുതലെടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.