Connect with us

kerala

കേരളത്തില്‍ ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴ തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലു വടക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രത.

ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 20.4 സെന്റീമീറ്റര്‍വരെ മഴപെയ്യാം. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. കേരളതീരത്തും കര്‍ണാടകതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.

യെല്ലോ അലര്‍ട്ട്

വ്യാഴം: തൃശ്ശൂര്‍, കാസര്‍കോട്.

വെള്ളി: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

ശനി: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

ഞായര്‍: കോഴിക്കോട്, കണ്ണൂര്‍.

kerala

ഇന്ത്യയെ രക്ഷിക്കാനാണ് കോൺഗ്രസ് ശ്രമം; പിണറായി വിജയൻ മോദിയെക്കാൾ ശക്തമായി കോൺഗ്രസിനെ വിമർശിക്കുന്നു: എംഎം ഹസ്സൻ

കേരളത്തിലെത്തിയ മോദി പിണറായി വിജയനെ വിമർശിച്ചു. എന്നിട്ട് വിമർശനത്തിന് ഇതുവരെ മറുപടി പറഞ്ഞില്ല. അത് ബിജെപി – സിപിഎം അന്തർധാരയാണ്.

Published

on

ഇന്ത്യയെ രക്ഷിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. മോദി ഭരണഘടന ഭേദഗതി ചെയ്യുമെന്ന് പറയുന്നു. പിണറായി വിജയൻ മോദിയേക്കാൾ ശക്തമായി കോൺഗ്രസിനെ വിമർശിക്കുകയാണെന്നും എംഎം ഹസ്സൻ പറയുന്നു.

ഇന്ത്യാ മുന്നണി മര്യാദകൾ സിപിഎം കേരളത്തിൽ പാലിക്കുന്നില്ല. ബിജെപിയുടെ താര പ്രചാരകനാണ് പിണറായി വിജയൻ. മോദി അധികാരത്തിൽ വന്നാൽ ഇനി ഒരു വോട്ടെടുപ്പ് രാജ്യത്ത് ഉണ്ടാകുമോ എന്നറിയില്ല. ഇന്ത്യയെ മത രാഷ്ട്രം ആക്കാനുള്ള നീക്കം നടക്കുന്നു. ഇന്ത്യയെ ഏക മത രാഷ്ട്രം ആക്കാൻ പോകുന്നു എന്ന ആശങ്കയുണ്ട്. പാനൂർ സ്ഫോടനം മുഖ്യമന്ത്രി ലാഘവത്തോടെ കാണുന്നു.

കേരളത്തിലെത്തിയ മോദി പിണറായി വിജയനെ വിമർശിച്ചു. എന്നിട്ട് വിമർശനത്തിന് ഇതുവരെ മറുപടി പറഞ്ഞില്ല. അത് ബിജെപി – സിപിഎം അന്തർധാരയാണ്. പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഉടൻ മറുപടി നൽകുന്നു.

സിപിഎം എല്ലാ കാലത്തും കള്ള വോട്ട് നടത്തുന്നവരാണ്. കണ്ണൂർ ജില്ലയിൽ ഇത് സ്വാഭാവികം. ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂട്ടുനിൽക്കുന്നു. വ്യവസ്ഥകളെല്ലാം അവർ ലംഘിച്ചു. ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാം. ഇത് ഗൗരവമുള്ളതാണ്. ഇലക്ഷൻ കമ്മീഷന് പരാതി നൽകി. ഇത് കേരളത്തിലുടനീളം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും എംഎം ഹസ്സൻ പറഞ്ഞു.

Continue Reading

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

kerala

തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പിഴവുണ്ട്: ആന്റണി രാജു

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു.

Published

on

തൊണ്ടിമുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിലെന്ന് ആന്റണി രാജു പറഞ്ഞു. വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു. സര്‍ക്കാര്‍ എതിര്‍ത്തതാണോ പ്രശ്നമെന്ന് ആന്റണി രാജുവിനോട് കോടതി ചോദിച്ചു.

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് ജഡ്ജിമാരായ സുധാന്‍ഷു ധൂലിയ, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസ് വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിന് തുടര്‍ന്ന് അടുത്തമാസം ഏഴിലേക്ക് മാറ്റി.

നേരത്തെ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Continue Reading

Trending