kerala

കേരളത്തില്‍ ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By Test User

September 10, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴ തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലു വടക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രത.

ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 20.4 സെന്റീമീറ്റര്‍വരെ മഴപെയ്യാം. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. കേരളതീരത്തും കര്‍ണാടകതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.

യെല്ലോ അലര്‍ട്ട്

വ്യാഴം: തൃശ്ശൂര്‍, കാസര്‍കോട്.

വെള്ളി: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

ശനി: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

ഞായര്‍: കോഴിക്കോട്, കണ്ണൂര്‍.