kerala

സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By Test User

November 18, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍!ദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം. ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂന മര്‍ദ്ദമാകുമെന്നാണ് വിലയിരുത്തല്‍. ഇടിയോട് കൂടി കനത്തമഴയ്ക്കാണ് സാധ്യത. കിഴക്കന്‍ കാറ്റ് ശക്തമാകുകയും ചെയ്യും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വ!ര്‍ദ്ധനവുണ്ട്. 142 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തമിഴ്‌നാട് സെക്കന്‍ഡില്‍ 1,133 ഘനയടി കൊണ്ടുപോകുന്നുണ്ടെന്നും ഡാം സേഫ്റ്റി അതോറിറ്റി അറിയിച്ചു.