kerala

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, കടലാക്രമണത്തിന് സാധ്യത; കടലില്‍ പോകരുതെന്ന് ജാഗ്രതാനിര്‍ദേശം

By webdesk14

June 22, 2023

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാലാണ് കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും ഞായറാഴ്ച വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്. കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.