News

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും റുവാണ്ടയിലും ഉഗാണ്ടയിലുമായി 135 പേർ മരിച്ചു

By webdesk15

May 04, 2023

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും റുവാണ്ടയിൽ 129 പേരും ഉഗാണ്ടയിൽ ആറ് പേരും മരിച്ചതായി ആഫ്രിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർ തകർന്ന വീടുകളിൽ കുടുങ്ങി.ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു. മേഖലയിൽ ആഴ്‌ചകൾ നീണ്ട മഴയെ തുടർന്നാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. കുടുങ്ങിക്കിടക്കുന്ന വ്യക്തികളെ രക്ഷപ്പെടുത്താനാണ് മുൻഗണന നൽകുന്നതെന്ന് റുവാണ്ടയുടെ പടിഞ്ഞാറൻ പ്രവിശ്യാ ഗവർണർ ഫ്രാങ്കോയിസ് ഹബിറ്റെഗെക്കോ പറഞ്ഞു.