Image for representation only. Photo: Shutterstock

kerala

മഴക്കെടുതി; കെഎസ്ഇബിക്ക് നഷ്ടം 160 കോടിയിലേറെ

By webdesk18

May 31, 2025

സംസ്ഥാനത്തെ ശക്തമായ മഴയില്‍ കെഎസ്ഇബിയുടെ നഷ്ടം 160 കോടി കടന്നു. 3,153 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,826 ഹൈടെന്‍ഷന്‍ ലൈനുകളുള്‍പ്പെടെ തകര്‍ന്ന്, ഇതുവരെയുള്ള നാശനഷ്ടം 164.46 കോടി രൂപയായതായി കെഎസ്ഇബി അറിയിച്ചു. ഇന്നലെ 138.87 കോടി രൂപയുടെ നഷ്ടമാണുണ്ടായിരുന്നത്. 2656 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2594 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകളുമാണ് ഇന്നലെ തകര്‍ന്നിരുന്നത്.