kerala

മഴക്കെടുതി; മരം ഒടിഞ്ഞ് വീണ് ഗൃഹനാഥന്‍ മരിച്ചു

By webdesk18

May 27, 2025

മഴക്കെടുതിയില്‍ കൊല്ലം പട്ടാഴിയില്‍ മരം ഒടിഞ്ഞ് വീണ് ഗൃഹനാഥന്‍ മരിച്ചു. മൈലാടുംപാറ സ്വദേശി ബൈജു വര്‍ഗ്ഗീസാണ് (52) മരിച്ചത്. ഇന്നലെയാണ് അപകടമുണ്ടായത്. ഇയാളുടെ പുരയിടത്തിലെ നിരവധി മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീണിരുന്നു. ഇതിന്റെ ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ ദേഹത്തേക്ക് വീണാകാം മരണമെന്നാണ് നിഗമനം.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മഴക്കെടുതിയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.