ഇന്ത്യന്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയമായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ രമ്യകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയെന്ന കഥാപാത്രത്തിനു വേണ്ടി ആദ്യം നിശ്ചയിച്ചിരുന്നത് നടി ശ്രീദേവിയെയായിരുന്നു.
മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലായ ശ്രീദേവി ബാഹുബലിയില്‍ നിന്ന് ഒഴിവായി. എന്നാല്‍ താരം പിന്മാറിയതു സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.
ശിവകാമിയെ ശ്രീദേവി ഒഴിവാക്കിയതു സംബന്ധിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി നടത്തിയ പരാമര്‍ശവുമായി വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ പരാമര്‍ശത്തില്‍ ശ്രീദേവിയോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് രാജമൗലി.
ശ്രീദേവിയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവരെ ഒഴിവാക്കുകയായിരുന്നുവെന്നാണ് രാജമൗലി നേരത്തെ വെളിപ്പെടുത്തിയിരുന്നത്. അത് അനുഗ്രമായി തോന്നുന്നുവെന്നും രാജമൗലി പ്രതികരിച്ചിരുന്നു.
ഇതേക്കുറിച്ച് ശ്രീദേവി ആദ്യം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ശ്രീദേവി മറുപടി നല്‍കിയതോടെയാണ് രാജമൗലി ക്ഷമാപണം നടത്തിയത്.
ശ്രീദേവിയുടെ വാക്കുകള്‍:
ശ്രീദേവിയുടെ പ്രതികരണം വന്നതോടെ ക്ഷമാപണവുമായി രാജമൗലിയും രംഗത്തുവരികയായിരുന്നു. ‘ജനങ്ങള്‍ക്ക് ആരുടെ വാക്കുകള്‍ വേണമെങ്കിലും വിശ്വസിക്കാം. ഞാന്‍ അത്തരത്തില്‍ ശ്രീദേവിയെക്കുറിച്ച് പൊതുസ്ഥലത്ത് പറയാന്‍ പാടില്ലായിരുന്നു. ശ്രീദേവിജിയോട് ഏറെ ബഹുമാനമുണ്ട്. മുംബൈ കീഴടക്കിയ തെന്നിന്ത്യന്‍ താരങ്ങളുടെ പ്രതീകമാണവര്‍. എന്റെ വാക്കുകളില്‍ ഞാന്‍ അവരോട് ക്ഷമാപണം നടത്തുന്നു. പുതിയ ചിത്രം വലിയ വിജയമായി തീരട്ടെ’-രാജമൗലി പറഞ്ഞു.