Connect with us

Culture

ഇന്ധനവില നേരിടാന്‍ പുതിയ തന്ത്രം ഉപദേശിച്ച് ബി.ജെ.പി മന്ത്രി

Published

on

ജയ്പൂര്‍: ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയെ നേരിടാന്‍ ജനങ്ങള്‍ക്ക് പുതിയ ഉപദേശവുമായി രാജസ്ഥാന്‍ മന്ത്രി. ജീവിത ചെലവുകള്‍ വെട്ടിക്കുറച്ച് ഇന്ധനവില വര്‍ധനയെ മറികടക്കാനാണ് മന്ത്രിയുടെ ഉപദേശം. തീര്‍ഥാടന കേന്ദ്രങ്ങളുടെ ചുമതലയുള്ള മന്ത്രി രാജ്കുമാര്‍ റിന്‍വയാണ് ഇന്ധനവിലയെ നേരിടാന്‍ പുതിയ ഉപദേശവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇന്ധനവില ബന്ധപ്പെട്ടിരിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലയുമായാണ്. ക്രൂഡോയിലിന് വില കൂടുതലാണെന്നും അതുകൊണ്ട് തന്നെ തങ്ങളുടെ മറ്റു ചെലവുകള്‍ കുറക്കണമെന്നും ജനങ്ങള്‍ മനസിലാക്കുന്നില്ല-മന്ത്രി പറഞ്ഞു.

അതേസമയം കനത്ത പ്രതിഷേധത്തിനിടയിലും രാജ്യത്ത് ഇന്ധനവില കുതിക്കുകയാണ്. മഹാരാഷ്ട്രയില്‍ 89.97 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ലോകം മുഴുവന്‍ പ്രസംഗിച്ച് നടക്കുന്ന പ്രധാനമന്ത്രി ഇന്ധനവിലയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Trending