ചികിത്സയ്ക്കിടെ ഓക്സിജൻ മാസ്കിന് തീപിടിച്ച് യുവാവ് മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന വൈഭവ് ശർമ്മ എന്ന 23 കാരൻ മരിച്ചത്. ഗുരുതരാവസ്ഥയിലായ ശർമയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ സിപിആർ നല്കുന്നതിനിടെയിൽ ഡിസി ഷോക്ക് മെഷീനിൽ നിന്ന് ഉയർന്ന തീ വൈഭവിന്റെ ഓക്സിജൻ മാസ്കിലേക്ക് പടരുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.സംഭവത്തെ തുടർന്ന് സ്ഥലത്ത് രോഗിയുടെ ബന്ധുക്കൾ ബഹളംവച്ചു ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പ്രതിഷേധിച്ചു