india

രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയച്ചത്: കോണ്‍ഗ്രസ് കോടതിയിലേക്ക്

By Chandrika Web

November 21, 2022

രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയച്ചതിനെ കോണ്‍ഗ്രസ് കോടതിയില്‍ ചോദ്യം ചെയ്യും.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും അപ്പീലുമായി പോകുമെന്ന് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. തമിഴ്‌നാട് സര്‍ക്കാരും അവിടുത്തെ പാര്‍ട്ടികളും മോചനത്തിന് അനുകൂലമാണ്. കുറ്റവാളികളെ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. 1991 ല്‍ നടന്ന രാജീവ് വധത്തിന് ശേഷം 30 വര്‍ഷമാണ് പ്രതികള്‍ ജയിലില്‍ കഴിഞ്ഞത്.