india

രാമക്ഷേത്രം രാഷ്ട്രീയവൽക്കരിച്ചു; ഇത് ഇന്ത്യയെ ഒന്നിപ്പിപ്പിക്കില്ല, പകരം വിഭജിക്കും; സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി

By webdesk13

January 16, 2024

അവിമുക്തേശ്വരാനന്ദ് സരസ്വതി. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ചടങ്ങിൽ 4 ശങ്കരാചാര്യന്മാരിൽ ആരും പങ്കെടുക്കില്ലെന്നും അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു. മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.

രാമക്ഷേത്രത്തിന്റെ രാഷ്ട്രീയവൽക്കരണം ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനുപകരം ഇന്ത്യയെ വിഭജിക്കുകയാണെന്നും ഹിന്ദുക്കൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുമെന്നും തനിക്ക് ആശങ്കയുണ്ടെന്ന് സ്വാമി കൂട്ടിച്ചേർത്തു.

22ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ഗോവർധന മഠാധിപതി ശങ്കരാചാര്യ, നിശ്ചലാനന്ദ സരസ്വതി എന്നിവരും അറിയിച്ചിരുന്നു. ചടങ്ങ് സനാതന ധർമത്തിന് എതിരാണെന്ന് പറഞ്ഞ് വിട്ട് നിൽക്കാനാണ് ശങ്കരാചാര്യന്മാരുടെ തീരുമാനം. 4000 പുരോഹിതന്മാർക്കാണ് രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ഉള്ളത്.