ആവശ്യമായ സാധനങ്ങള്‍:
ബീഫ് / ചിക്കന്‍ 250 ഗ്രാം ഉള്ളി 500 ഗ്രാം പച്ചമുളക് 6 എണ്ണം ഇഞ്ചി ചെറിയ കഷണം വെളുത്തുള്ളി 6 അല്ലി ചപ്പ് 2 ചില്ല് പൊതീന 2 ചില്ല കറിവേപ്പില 2 ചില്ല വെളിച്ചെണ്ണ 250 ഗ്രാം ബിരിയാണി മസാല 1/4 ടീസ മഞ്ഞള്‍ പൊടി 1/4 ടീസ്പൂ കുരുമുളക് പൊടി 1/4 ടീസ് ഉപ്പ് ആവശ്യത്തിന് വലിയ ജീരകം 1/2 ടീസ്പൂ മൈദ 500 ഗ്രാം
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ വേവിച്ചു ചെറുതാക്കി അരിഞ്ഞു എടുക്കുക. ഉള്ളി നന്നായി അരിഞ്ഞെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് ചതച്ചു പേസ്റ്റ് പോലെ ആകുക. ഒരു വലിയ പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കുക. ചൂടായ പാത്രത്തില്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. നന്നായി ചൂടായ വെളിച്ചെണ്ണയില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് ചെ റു തീയില്‍ വയറ്റുക. അതിലേക്ക് ഉള്ളിയും ഉപ്പും ചേര്‍ത്ത് വയറ്റുക. നല്ലോണം വാടി വരുമ്പോള്‍ ചിക്കന്‍ ഇടുക. എടുത്ത് വെച്ച പൊടികള്‍ കൂടി ചേര്‍ത്ത് നന്നായി വയറ്റി ഇറക്കി വെക്കുക. അതിനുശേഷം ഒരു പാത്രത്തില്‍ മൈദ എടുത്ത് അതില്‍ കുറച്ചു വെളിച്ചെണ്ണയും വെള്ളവും ഉപ്പും ഇട്ട് നല്ലോണം കുഴച്ചെടുക്കുക. വട്ടത്തില്‍ പരത്തി മുകളില്‍ തയ്യാറാക്കിയ മസാല വെച്ച് നാല് മടക്കായി ഉണ്ടാകുക. പാത്രം അടുപ്പില്‍ വെച്ചു വെളിച്ചെണ്ണ ഒഴിച്ചു നന്നായി ചൂടാക്കുക. അതില്‍ ഉണ്ടാക്കി വെച്ച പപ്സ് ചെറു തീയില്‍ സാവധാനം പൊരിച്ചെടുക്കുക.