സി.എച്ച് നജ്മ ബീവി
ആവശ്യമായ സാധനങ്ങള്‍: കാബേജ്-1 ഉരുളക്കിഴങ്ങ് – 250 ഗ്രാം ഉള്ളി മീഡിയം – 1 എണ്ണം പച്ചമുളക് -2 എണ്ണം ഇഞ്ചി -1ചെറിയ പീസ് വെളുത്തുള്ളി – 2 അല്ലി മല്ലിയില -ഒരു ചെറിയ പിടി കുരുമുളക് പൊടി -1 ടീസ്പൂണ്‍ മൊസറല്ല ചീസ് -2,3 സ്ലൈസ് കടലപ്പൊടി- 100 ഗ്രാം മുളക് പൊടി -1ടീസ്പൂണ്‍ മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍ കായപ്പൊടി -1/2 ടീസ്പൂണ്‍ ചെറിയ ജീരകം -1ടീസ്പൂണ്‍ ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം:
ഉരുളകിഴങ്ങ് പാകത്തിന് ഉപ്പിട്ട് വേവിച്ചതില്‍ ചെറുതായി അരിഞ്ഞ ഉള്ളി, ചതച്ച പച്ചമുളക് ചതച്ച ഇഞ്ചി വെളുത്തുള്ളി, മല്ലിയില എന്നിവ ചേര്‍ത്തു നന്നായി കുഴച്ചു വെക്കുക. ശേഷം കാബേജ് ഓരോ ലീഫായി അടര്‍ത്തി എടുത്ത് നല്ല തിളച്ച വെള്ളത്തില്‍ മുക്കി ഒന്ന് വാട്ടിയെടുത്ത് ഇല നിവര്‍ത്തി വച്ചു തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് ഫില്ലിംഗ് ഇലയില്‍ പരത്തി മുകളില്‍ ചീസ് സ്ലൈസ് വച്ച് ഇല ചുരുട്ടി റോള്‍ ആക്കുക. അത് ഒരിഞ്ചു വലിപ്പത്തില്‍ കട്ട് ചെയ്ത് വെക്കുക. ശേഷം കടലമാവില്‍ മുളക് പൊടി, മഞ്ഞള്‍പൊടി, കായപ്പൊടി, നല്ലജീരകം ഉപ്പ് എന്നിവ ചേര്‍ത്തു വെള്ളമൊഴിച്ചു ഒത്തകട്ടിയില്‍ ബാറ്റര്‍ തയ്യാറാക്കി മുറിച്ചു വച്ച ഇല ആ ബാറ്ററില്‍ മുക്കി ചൂടാക്കിയ വെളിച്ചെണ്ണ പൊരിച്ചെടുക്കുക.