india

രാമനവമി സംഘര്‍ഷം: ബി.ജെ.പി മുന്‍ എം.എല്‍.എ അറസ്റ്റില്‍

By webdesk14

April 29, 2023

രാമനവമി ദിവസത്തിലെ സംഘര്‍ഷ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബിഹാറില്‍ ബിജെപി മുന്‍ എംഎല്‍എ ജവഹര്‍ പ്രസാദ് അറസ്റ്റില്‍.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ മാസം 31ന് സസാറം നഗരത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് പലരേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.