ഈജിപ്ഷ്യന്‍ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അവതാരകനെ മര്‍ദ്ദിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നു. ‘റമീസ് അണ്ടര്‍ഗ്രൗണ്ട്’ എന്ന റിയാലിറ്റി ഷോയിലാണ് ഷാരൂഖ് അവതാരകനെ തല്ലിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്നും, അതിന്റെ സത്യാവസ്ഥ എന്താണെന്നും പുറത്തുവന്നിരിക്കുകയാണിപ്പോള്‍.

ഷാരൂഖ് ഖാന്‍ ഒരു മണല്‍ക്കുഴിയില്‍ ഒരു സ്ത്രീയുമായി വീഴുന്നതും അവരെ ഒരു കൊമോഡോ ഡ്രാഗണ്‍ ആക്രമിക്കാന്‍ വരുന്നതുമായിരുന്നു സംഭവം. സംഭവം പരിധിവിട്ടപ്പോള്‍ ഷാരൂഖ് ഖാന്‍ അവതാരകനെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. എന്നാല്‍ ഈ അടിയും പിടിയുമെല്ലാം വെറുതെയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സംഭവം നേരത്തെ തയ്യാറാക്കപ്പെട്ട തിരക്കഥയായിരുന്നുവെന്ന് ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനി സമ്മതിച്ചു. ഇതിനായി ഷാരൂഖിന് 2.57കോടി രൂപ നല്‍കിയെന്നാണ് അറബി പ്രസിദ്ധീകരണമായ അല്‍ ആലം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് മാനേജര്‍ മൗനം പാലിക്കുകയായിരുന്നു.

watch video: