india

ലോക് സഭയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ രമേശ് ബിധൂരിക്ക് പുതിയ സംഘടനാ ചുമതല നല്‍കി ബി.ജെ.പി

By webdesk11

September 28, 2023

ലോക്‌സഭയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ രമേശ് ബിധൂരിക്ക് പുതിയ സംഘടന ചുമതല നല്‍കി ബിജെപി. രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലയാണ് ബിജെപി ഇദ്ദേഹത്തെ ഏല്‍പ്പിച്ചത്. ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെയാണ് ബിധുരി മോശം പദപ്രയോഗം നടത്തിയത്. രാജസ്ഥാനിലെ തോനാക് നിയമസഭാ മണ്ഡലത്തിന്റെ ചുമതലയാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

മുസ്ലിം വിഭാഗത്തില്‍പ്പെട്ട എംപിയെ ഭീകരവാദി എന്നതടക്കം ആക്ഷേപകരമായ വാക്കുകളാണ് ചന്ദ്രയാന്‍ ചര്‍ച്ചയില്‍ അദ്ദേഹം ചൊരിഞ്ഞത്.