kerala

പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരാനുള്ള ശ്രമം നടത്തണമെന്ന് രമേശ് ചെന്നിത്തല

By webdesk15

December 05, 2023

2024 കേന്ദ്രത്തിൽ അധികാരത്തിൽ വരണമെങ്കിൽ കോൺഗ്രസ് നന്നായി പണിയെടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല. പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരാനുള്ള ശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.മുന്നണിയിൽ ചെറിയ കക്ഷിയും വലിയ കക്ഷിയും ഉണ്ടാകും. എന്നാൽ വിശാല താൽപര്യത്തോടെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.സിപിഐഎമ്മിന് സഖ്യത്തെക്കുറിച്ച് വിശാല കാഴ്ചപ്പാടില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. തെറ്റുകൾ തിരുത്തി പ്രതിപക്ഷ കക്ഷികളെ ഒന്നിച്ച് നിർത്തി മുന്നോട്ടുപോയാൽ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജയം അസാധ്യമല്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.