കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ പണം മാറ്റിവാങ്ങാന്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന പാവങ്ങളുടെ വിരലില്‍ മഷി പുരട്ടുമ്പോള്‍ തന്നെ ബാങ്കുകളെ കബളിപ്പിച്ച വന്‍തോക്കുകളുടെ 7016 കോടി രൂപയുടെ വായ്പ എഴുതി തള്ളിയത് കേന്ദ്ര സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് വെളിപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല കേന്ദ്രസര്‍ക്കാറിനെ കടന്നാക്രമിച്ചത്.

രാജ്യത്തെ കബളിപ്പിച്ച് മുങ്ങിയ വിജയ്മല്യ അടക്കമുള്ള വമ്പന്മാരുടെ വായ്പകളാണ് എഴുതി തള്ളിയതെന്നും ഇതില്‍ വിജയമല്യയുടെ മാത്രം 1202 കോടി രൂപയാണ് എഴുതി തള്ളിയതെന്നും ചെന്നിത്തല പോസ്റ്റില് ആരോപിച്ചു. കള്ളപ്പണം തടയാനാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്ന് പറയുന്നത് നാട്യം മാത്രമാണ്. കള്ളപ്പണം തടയുന്ന കാര്യത്തില്‍ പ്രധാന മന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം വേണ്ടിയിരുന്നത് ബാങ്കുകളെ പറ്റിച്ച ഈ വന്‍തോക്കുകളില്‍ നിന്ന് പണം തിരിച്ചു പിടിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വേണ്ടപ്പെട്ടവര്‍ക്കും സ്വന്തം പാര്‍ട്ടിക്കാര്‍ക്കും വിവരം ചോര്‍ത്തിക്കൊടുത്ത ശേഷമാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പോസിറ്റിന്റെ പൂര്‍ണ രൂപം