kerala

മനസ്സില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം- ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

By Test User

September 09, 2020

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യത്തിന് ഉത്തരം നല്‍കുന്ന അവസരത്തില്‍ വിദൂരമായി പോലും, മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോള്‍ മനസിലായെന്ന് ചെന്നിത്തല വ്യക്തമാക്കി. അത്തരം ഒരു പരാമര്‍ശം ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. അത്തരമൊരു രാഷ്ട്രീയ ബോധ്യത്തിലാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നു- ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ചെന്നിത്തല വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്

https://www.facebook.com/rameshchennithala/posts/3481113668613781