kerala

മുഖ്യമന്ത്രി കൊള്ളകള്‍ക്ക് നേതൃത്വം നല്‍കുന്നു; രമേശ് ചെന്നിത്തല

By Test User

November 01, 2020

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊള്ളകള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഹരി മരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും ശിവശങ്കരന്‍ ആരുടെ ബിനാമിയാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

കേരളപ്പിറവി ദിനത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സത്യഗ്രഹ സമരം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിനെ തിരുത്തേണ്ട പാര്‍ട്ടി തകര്‍ന്നു തരിപ്പണമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിനെ കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനുമടക്കമുള്ള നേതാക്കള്‍ തിരുവനന്തപുരത്ത് സത്യഗ്രഹത്തില്‍ പങ്കെടുത്തു. കോട്ടയത്തെ സത്യഗ്രഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു പികെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്തും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴയിലും സമരത്തില്‍ പങ്കെടുത്തു.