kerala

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാലില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല

By webdesk13

January 09, 2023

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മില്‍മ വരുത്തുന്ന പാലില്‍ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. തിരുവനന്തപുരം മേഖല യൂണിയനിലെ അഴിമതിക്കെതിരെ ക്ഷീര സംഘം പ്രസിഡന്റുമാര്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ത കിറ്റില്‍ മില്‍മയുടെ നെയ്യ് നിറച്ചതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

നീല പാല്‍കവറിന്റെ പുറത്ത് അച്ചടിച്ച പേരിലുള്ള പാല്‍ അല്ല അകത്തുള്ളത്. മാനദണ്ഡം നോക്കാതെ ലക്ഷങ്ങളുടെ യന്ത്രങ്ങളാണ് തിരുവനന്തപുരം യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വാങ്ങിക്കുട്ടുന്നത്. പല ഡയറികളിലും ഫ്രീസര്‍ വാറണ്ടി കഴിഞ്ഞെന്നും അടിയന്തിരമായി അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.