Film

പുരസ്‌കാരം നല്‍കാനെത്തിയ ആസിഫ് അലിയെ അപമാനിച്ച് രമേഷ് നാരായണന്‍ -വിഡിയോ

By webdesk13

July 16, 2024

എം ടി വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജിയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാതെ സം?ഗീത സംവിധായകന്‍ രമേഷ് നാരായണ്‍. ആന്തോളജി സീരിസിലെ ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആയിരുന്നു.

ചടങ്ങില്‍ പുരസ്‌കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്‌കാരം നല്‍കുകയും ചെയ്തു. എന്നാല്‍ താല്‍പ്പര്യമില്ലാതെ ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്‌കാരം വാങ്ങി സംവിധാകന്‍ ജയരാജനെ വേദിയില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത് പുരസ്‌കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.

Ramesh Narayan refuses to take award from #AsifAli. Very poor etiquette from him. Asif kept his happy demeanour despite the snub.#Manorathangal #Mindscapes #Mammootty #Mohanlal #FahadhFaasil pic.twitter.com/JwPSn1F56X

— Mohammed Ihsan (@ihsan21792) July 15, 2024

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രാചാരം നേടിയതോടെ സംഗീത സംവിധായകനെതിരെ വലിയ വിമര്‍ശനങ്ങളാണ് എത്തുന്നത്. ഇത്തരത്തില്‍ ആസിഫിനെ അപമാനിക്കേണ്ടിയിരുന്നില്ല എന്നും മോശമായ പ്രവണതയാണെന്നുമൊക്കെയാണ് കമന്റുകള്‍. സംഭവത്തില്‍ നടനോ ചടങ്ങില്‍ പങ്കെടുത്ത മറ്റാരെങ്കിലുമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.