Culture

ചലച്ചിത്ര താരം രമേശ് പിഷാരടി കോണ്‍ഗ്രസിലേക്ക്

By web desk 1

February 16, 2021

തിരുവനന്തുപുരം: ചലച്ചിത്ര നടനും സംവിധായകനുമായ രമേശ് പിഷാരടി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ ഇന്ന് പങ്കെടുക്കും. ഹരിപ്പാട് നടക്കുന്ന യാത്രയുടെ ഇന്നത്തെ സമാപന ചടങ്ങിലാണ് താരം പങ്കെടുക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രമേഷ് പിഷാരടി ചര്‍ച്ച നടത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ചലച്ചിത്ര രംഗത്തു നിന്ന് കൂടുതല്‍ പേരാണ് യുഡിഎഫിലേക്ക് എത്തുന്നത്. നടനും സംവിധായകനുമായ മേജര്‍ രവി കോണ്‍ഗ്രസിന്റെ ഭാഗമായത് കഴിഞ്ഞ ദിവസമാണ്. നടന്‍ ധര്‍മജന്‍ ബാലുശേരിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.