kerala

സോണ്ട കമ്പനിയുമായി സർക്കാരിന് അവിശുദ്ധ ബന്ധം : രമേശ് ചെന്നിത്തല

By webdesk15

April 13, 2023

ബ്രഹ്മപുരം മാലിന്യ സംസ്കരണ യൂണിറ്റിന്റെ മറവിൽ സോണ്ട കമ്പനിയുമായി സംസ്ഥാന സർക്കാർ അവിശുദ്ധ ബന്ധം ഉണ്ടാക്കിയതായി രമേശ് ചെന്നിത്തല ആരോപിച്ചു തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം സോണ്ട ഇടപാടിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഇത് സ്വതന്ത്ര അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്രമ കേന്ദ്രങ്ങൾ നിർമ്മാണത്തിന്റെ മറവിൽ ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു