kerala

നോമ്പുകാലത്ത് മുസ്ലിങ്ങളായ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ക്രമീകരണത്തിന് സൗകര്യം നൽകി ബിഹാർ സർക്കാർ

By webdesk15

March 18, 2023

നോമ്പുകാലയളവിൽ മുസ്ലിം ജീവനക്കാർക്ക് ജോലിസമയത്തിൽ ക്രമീകരണത്തിന് സൗകര്യം നൽകി ബിഹാർ സർക്കാർ. റമസാൻ മാസത്തിൽ ഒരു മണിക്കൂർ മുൻപേ ജോലിക്കെത്തിയാൽ ഒരു മണിക്കൂർ മുന്നേ വീട്ടിലേക്ക് പോകാമെന്നാണ് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മുസ്ലീം ജീവനക്കാരുടെ സൗകര്യം കണക്കിലെടുത്ത് റമസാൻ മാസത്തിൽ നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ വരാനും നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ നിന്ന് പോകാനും അനുമതി നൽകി കൊണ്ടാണ് സർക്കാർ തീരുമാനം വന്നിരിക്കുന്നത്. ഈ ഇളവ് എല്ലാ വർഷവും റമസാൻ മാസത്തിൽ പ്രാബല്യത്തിൽ വരുത്തുമെന്നും ഉത്തരവിൽ പറയുന്നു. ആർജെഡിയും ജെഡിയുവും സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്തു.