crime

രൺജീത് ശ്രീനിവാസ് വധം: പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി; 3 പേര്‍ പിടിയില്‍

By webdesk14

February 01, 2024

ആലപ്പുഴ:  ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ 3 പേര്‍ പിടിയില്‍. മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവിയെ അധിക്ഷേപിച്ച ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു.

ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം, ഷഫീഖ് തുടങ്ങിയവർക്കെതിരെയാണ് കേസ്. പ്രതികളിൽ മൂന്ന് പേർ അറസ്റ്റിലുമായി. ചില ഭീഷണികള്‍ ലഭിച്ചതോടെ രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയുടെ ഔദ്യോഗിക വസതിക്കു സുരക്ഷ ഏർപ്പെടുത്തിയതായി കായംകുളം ഡിവൈ.എസ്.പി. അജയ്‌നാഥ് അറിയിച്ചിരുന്നു. ഒരു സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസുകാർ 24 മണിക്കൂറും സുരക്ഷാച്ചുമതലയിൽ ഉണ്ടാകും.