ആലപ്പുഴ: മുന്‍ കേരളാ രഞ്ജി താരം സുരേഷ് കുമാര്‍ (48) ജീവനൊടുക്കി. ആലപ്പുഴ പഴവീട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലെഗ് സ്പിന്നര്‍ ആയിരുന്ന സുരേഷ് കുമാര്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

ഉമ്രി എന്ന പേരിലാണ് സുരേഷ് കുമാര്‍ അറിയപ്പെട്ടിരുന്നത്. വിരമിച്ച ശേഷം റെയില്‍വേയില്‍ ജോലി ചെയ്തു വരികയായിരുന്നു.