Cricket

രഞ്ജി ട്രോഫി; 300 റണ്‍സ് പിന്നിട്ട് കേരളം, സച്ചിന്‍ ബേബിക്ക് സെഞ്ച്വറി നഷ്ടം

By webdesk17

February 28, 2025

രഞ്ജി ട്രോഫിയില്‍ 300 റണ്‍സ് പിന്നിട്ട് കേരളം. അതേസമയം കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് സെഞ്ച്വറി നഷ്ടം. 98 റണ്‍സിന് പുറത്തായി. നിലവില്‍ കേരളം 331/ 7 എന്ന നിലയിലാണ്.

നിലവില്‍ 23 റണ്‍സുമായി ജലജ് സക്സേനയും 5 റണ്‍സുമായി ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ ക്രീസിലുണ്ട്. എംഡി നിഥീഷ്, എന്‍.ബാസില്‍ എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. രണ്ടാം സെഷന്റെ അവസാന മിനിറ്റുകളില്‍ മുഹമ്മദ് അസ്ഹറുദ്ധീന്റെ നിര്‍ണായക വിക്കറ്റ് നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി.

131ന് മൂന്ന് എന്ന നിലയില്‍ മൂന്നാം ദിനത്തില്‍ കളിക്കളത്തിലേക്കിറങ്ങിയ കേരളം വലിയ ചെറുത്തുനില്‍പ്പാണ് ഇന്ന് നടത്തിയത്. ആദിത്യ സര്‍വതെ- സച്ചിന്‍ ബേബി കൂട്ടുകെട്ട് 170 റണ്‍സ് വരെ നീണ്ടു. ക്രീസിലുറച്ച സചിന്‍ ബേബിക്കൊപ്പം സല്‍മാന്‍ നിസാര്‍ ഒത്തുചേര്‍ന്നതോടെ സ്‌കോര്‍ ബോര്‍ഡ് നീങ്ങി.

ബാറ്റിങ് തുടങ്ങിയ കേരളത്തിനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ 14 റണ്‍സിലും രോഹന്‍ കുന്നുമ്മല്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി. ദര്‍ശന്‍ നാല്‍കന്‍ഡെയാണ് ഇരുവരേയും മടക്കിയത്. സ്‌കോര്‍ 107ല്‍ നില്‍ക്കെ അഹമ്മദ് ഇമ്രാന്‍ മടങ്ങിയതോടെ കേരളത്തിനു മൂന്നാം വികറ്റ് നഷ്ടമായി. അഹമ്മദ് 37 റണ്‍സ് കണ്ടെത്തി.

വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സില്‍ പുറത്തായിരുന്നു. ഡാനിഷ് മലേവാര്‍ (153) നേടിയ സെഞ്ച്വറിയും മലയാളി താരം കരുണ്‍ നായര്‍ നേടിയ അര്‍ധ സെഞ്ച്വറി (83)യുടേയും ബലത്തിലാണ് വിദര്‍ഭ മികച്ച സ്‌കോറിലെത്തിയത്.

പത്താമനായി എത്തിയ നചികേത് ഭൂതേയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 350 കടത്തിയത്. താരം 32 റണ്‍സെടുത്തു.