News

രഞ്ജി ട്രോഫി: കേരളത്തിനെതിരെ കര്‍ണാടകക്ക് ഭേദപ്പെട്ട തുടക്കം

By webdesk17

November 01, 2025

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനെതിരെ കര്‍ണാടകക്ക് ഭേദപ്പെട്ട തുടക്കം. തിരുവനന്തപുരം കെസിഎ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടക, ആദ്യ ദിനം ലഞ്ച് സമയത്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് നേടിയിരിക്കുന്നത്.

ആരംഭത്തിലെ തകര്‍ച്ചയില്‍ നിന്ന് കര്‍ണാടകയെ കരകയറ്റിയത് കെ. എല്‍. ശ്രീജിത്തിന്റെ അര്‍ധസെഞ്ചുറിയാണ്. 53 റണ്‍സുമായി ശ്രീജിത്തും 32 റണ്‍സോടെ കരുണ്‍ നായരുമാണ് ക്രീസിലുള്ളത്.

കര്‍ണാടകയുടെ ആദ്യ വിക്കറ്റായി കെ. വി. അനീഷ് എട്ട് റണ്‍സിനും, രണ്ടാം വിക്കറ്റായി ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ അഞ്ച് റണ്‍സിനുമാണ് പുറത്തായത്. കേരളത്തിന് വേണ്ടി എം. ഡി. നിധീഷും എന്‍. പി. ബേസിലും ഓരോ വിക്കറ്റ് വീതം നേടി.