kerala

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികൾക്കും വധശിക്ഷ

By webdesk14

January 30, 2024

രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ പതിനഞ്ച് പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പറഞ്ഞത്. മറ്റ് വകുപ്പുകളില്‍ ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചു. കോടതി വിധിയില്‍ തൃപ്തരാണെന്നും അത്യപൂര്‍വമായ വിധിയാണെന്നും രണ്‍ജിത്ത് ശ്രീനിവാസന്റെ കുടുംബം പ്രതികരിച്ചു.

പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷര്‍നാസ് അഷ്‌റഫ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.