india

രണ്‍വീര്‍ സിങ് കുരുക്കില്‍

By Chandrika Web

July 26, 2022

മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയതായി പരാതി. കഴിഞ്ഞദിവസം സമൂഹമാധ്യമത്തില്‍ താരം പങ്കുവച്ച സ്വന്തം നൂഡ് ഫോട്ടോഷൂട്ടിനെപ്പറ്റിയാണു മുംബൈ പൊലീസിനു പരാതി ലഭിച്ചത്. പേപ്പര്‍ മാഗസിനു വേണ്ടിയുള്ള രണ്‍വീറിന്റെ നൂഡ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഒരു എന്‍ജിഒ ഭാരവാഹിയാണു രണ്‍വീറിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. സ്ത്രീകളുടെ വികാരത്തെ രണ്‍വീര്‍ വ്രണപ്പെടുത്തിയെന്നും സ്വന്തം നഗ്‌ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.