kerala

കരിപ്പൂരില്‍ വിദേശ വനിതയ്ക്ക് നേരെ പീഡനശ്രമം

By webdesk14

December 26, 2022

മലപ്പുറം കൊണ്ടോട്ടിക്കടുത്ത് കരിപ്പൂരില്‍ വിദേശ വനിതയ്ക്ക് നേരെ പീഡനശ്രമം. സൗത്ത് കൊറിയ സ്വദേശിയാണ് പീഡനത്തിരയായത്. സംഭവത്തില്‍ കോഴിക്കോട് പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി പീഡന വിവരം പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് യുവതി നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ടി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ യുവതിയെ കോഴിക്കോട് പോലീസിന് കൈമാറുകയായിരുന്നു. പിന്നീട് വനിതാ സെല്ലിലേക്ക് മാറ്റി. തുടര്‍ന്ന് മാനസീകാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് വൈദ്യപരിശോധന നടത്തുന്നതിടയിലാണ് യുവതി ലൈംഗീക പീഡനത്തിനിരയായ വിവരം ഡോക്ടറെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് കോഴിക്കോട് ടൗണ്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.