crime

കരിപ്പൂര്‍ വിദേശവനിതയുടെ പീഡനം; യുവതി മൊഴിമാറ്റി, പൊലീസ് കേസ് അവസാനിപ്പിക്കുന്നു

By webdesk14

December 31, 2022

കരിപ്പൂര്‍ കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ് പൊലീസ് അവസാനിപ്പിക്കുന്നു. പീഡനം നടന്നതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. തനിക്കെതിരെ പീഡനം നടന്നിട്ടില്ലെന്ന് പിന്നീട് യുവതി മൊഴി നല്‍കി. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം യുവതിയെ കൊറിയന്‍ എംബസി അധികൃതര്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് കൊറിയന്‍ യുവതി താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പറഞ്ഞത്. ഇതേ തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. യാത്രാ രേഖകളില്ലാതെ യുവതി പിടിയിലായതിനെ തുടര്‍ന്നാണ് കേസിന്റെ തുടക്കം.