india

മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി

By webdesk15

March 16, 2023

ആദ്യ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ വിമാനത്താവളത്തിൽ സ്വീകരണം നൽകി.. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 1.45ന് എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവർ ചേർന്ന് സ്വീകരിച്ചു. മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യവിമാന വാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് സന്ദര്‍ശിക്കും. തുടര്‍ന്ന് നാവിക സേനയുടെ പരിശീലനകേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യയിലെ പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകും.