തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവും പ്രശസ്ത ശബ്ദസംയോജകനുമായ റസൂല്‍ പൂക്കുട്ടിയെ കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തു.
രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചതിനെ തുടര്‍ന്ന്, വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാര്‍ താല്‍ക്കാലികമായി ചുമതല വഹിച്ചുവരികയായിരുന്നു. അക്കാദമിക്ക് സ്ഥിരം ചെയര്‍മാന്‍ ആവശ്യമുണ്ടെന്ന ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം എടുത്തത്.
‘സ്ലംഡോഗ് മില്യനെയര്‍’ എന്ന ചിത്രത്തിന് മികച്ച ശബ്ദസംയോജനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ റസൂല്‍ പൂക്കുട്ടി, ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സാങ്കേതിക വിദഗ്ധരില്‍ ഒരാളാണ്.