സംസ്ഥാനത്ത് മൂന്നാഴ്ചക്കിടെ എലിപ്പനി പിടിപെട്ട് 27 പേര്‍ മരിച്ചു. 50 വയസ്സിലധികം പ്രായമുള്ളവരാണ് മരിക്കുന്നവരില്‍ അധികം. 500 ല്‍ അധികം പേര്‍ക്കാണ് ഈ മാസം എലിപ്പനി സ്ഥിരീകരിച്ചത്. ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ 22 വരെ സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ച് ചികിത്സ തേടിയവരുടെ എണ്ണം 2413 ആണ്. 9 മാസത്തിനിടയില്‍ എലിപ്പനി ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത് 153 പേര്‍ക്ക് ആണ്.
ഈ മാസം 287 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 27 പേരുടെ ജീവന്‍ നഷ്ടമായി. 232 പേരുടെ രോഗബാധ എലിപ്പനിയാണെന്ന സംശയമുണ്ട്. 25 മരണവും സംശയത്തിന്റെ പട്ടികയില്‍ പെടുത്തി. മരിക്കുന്നവരില്‍ അധികവും 50നും 60നും ഇടയില്‍ പ്രായമുള്ളവരാണ്.
കടുത്ത പനി, തലവേദന, വിറയല്‍, ശരീരവേദന, കണ്ണിന് ചുവപ്പ് നിറം തുടങ്ങിയവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. എലി മൂത്രത്തിലൂടെ രോഗാണു വെള്ളത്തിലും മണ്ണിലും എത്തും. ഇത് മാസങ്ങളോളം നിലനില്‍ക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.