kerala

വേതന പരിഷ്‌കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

By webdesk14

March 03, 2023

വേതന വര്‍ധനയും വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഇ- പോസ് ഇലക്ട്രോണിക് സംവിധാനത്തിന്റെ തുടരെ തുടരെയുള്ള തകരാര്‍ റേഷന്‍ വിതരണം ബുദ്ധിമുട്ടിലാക്കുകയാണ്.

ഇതിന് ഉടന്‍ പരിഹാരം കാണണമെന്ന് ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ റേഷന്‍ വിതരണ മേഖല നേരിടുന്ന പ്രകിസന്ധികള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്.