kerala

സംസ്ഥാനത്ത് ഇന്ന് റേഷന്‍ കടകള്‍ അടഞ്ഞു കിടന്നു; ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം നാളെ മുതല്‍

By webdesk14

December 01, 2023

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടഞ്ഞുകിടന്നു. നവംബറിലെ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ക്ക് അവധി നല്‍കിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇപോസ് യന്ത്രത്തില്‍ അടുത്ത മാസത്തെ വിതരണം ക്രമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനും, റേഷന്‍ വ്യാപാരികള്‍ക്ക് നീക്കിയിരിപ്പുള്ളതും, പുതുതായി വരുന്നതുമായ സ്‌റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുമുള്ള സ്ഥല ക്രമീകരണങ്ങള്‍ക്കും വേണ്ടിയാണ് മാസം ആദ്യം അവധി നല്‍കുന്നത്.