Connect with us

Culture

റേഷന്‍ കടകള്‍ കാലി; വിപണിയില്‍ വില കുത്തനെ ഉയരും

Published

on

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയെച്ചൊല്ലിയുള്ള വിവാദം പരിഹാരമില്ലാതെ നീളുന്നതിനിടെ സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍. മിക്ക റേഷന്‍ കടകളിലും അരിയും ഗോതമ്പും മണ്ണെണ്ണയും സ്റ്റോക്കില്ല. ഇനിയൊരറിയുപ്പുണ്ടാകുന്നത് വരെ എ.പിഎല്‍ വിഭാഗത്തിന് റേഷന്‍ വിതരണം ഉണ്ടായിരിക്കില്ലെന്ന ബോര്‍ഡുകള്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും റേഷന്‍ സാധനങ്ങള്‍ നിഷേധിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ ഇനി റേഷന്‍ കടയില്‍ പോയിട്ട് കാര്യമില്ല. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ വിഹിതം കേന്ദ്രം വെട്ടിച്ചുരുക്കിയതോടെയാണ് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കാര്‍ഡുടമകള്‍ക്ക്് നവംബര്‍ മാസത്തെ റേഷന്‍സാധനങ്ങള്‍ മുടങ്ങിയത്.

ചിലയിടത്ത് പൂര്‍ണ്ണമായും ചിലയിടത്ത് ഭാഗികമായും മുടങ്ങി. എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് 8 രൂപ 90 പൈസ നിരക്കില്‍ അഞ്ചു കിലോ അരിയും 6 രൂപ 70 പൈസ നിരക്കില്‍ ഒരു കിലോ ഗോതമ്പും ഒക്‌ടോബര്‍ മാസത്തില്‍ നല്‍കുമെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. ഇക്കാര്യം വെബ്‌സൈറ്റില്‍ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ റേഷന്‍ വാങ്ങാന്‍ എത്തുന്നവരോട് അലോട്ട്‌മെന്റ് വന്നിട്ടില്ല എന്നാണ് റേഷന്‍ കടക്കാര്‍ നല്‍കുന്ന മറുപടി. പലയിടങ്ങളിലും ബിപിഎല്ലുകാര്‍ക്കും റേഷന്‍ കിട്ടാത്ത സ്ഥിതിയുണ്ട്.

പൊതുവിതരണ സംവിധാനം താളംതെറ്റിയതോടെ സംസ്ഥാനത്ത് അരി വില കുത്തനെ ഉയരുമെന്നാണ് ആശങ്ക. ഇപ്പോള്‍ തന്നെ അരി വില മേല്‌പോട്ടാണ്. സംസ്ഥാന സര്‍ക്കാര്‍ വളരെ ലാഘവത്തോടെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കേന്ദ്രത്തില്‍ നിന്നുള്ള അരി വിഹിതം ഗണ്യമായി കുറയും. ലഭ്യത കുറയുന്നതോടെ അരി, ഗോതമ്പ് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം വിലക്കയറ്റത്തിന്റെ പിടിയിലമരും. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് അരി വില ഓരോ മാസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഓണക്കാലത്ത് ചെറിയ ഇടപെടലുകള്‍ നടന്നെങ്കിലും സപ്ലൈകോയിലും നീതി സ്റ്റോറിലുമൊന്നും സാധനങ്ങള്‍ സ്റ്റോക്കില്ല. അഞ്ചു വര്‍ഷത്തേക്ക് വിലവര്‍ധനയുണ്ടാകില്ല എന്ന് പറഞ്ഞ സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെടുന്നേയില്ല. റേഷന്‍ കടകളില്‍ എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് യഥേഷ്ടം അരി ലഭിക്കുകയും ബാക്കി വരുന്ന അരി പൊതു വിപണിയിലേക്ക് എത്തുകയും ചെയ്തിട്ടും അരിയുടെ വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഈ സ്ഥിതിയില്‍ പുതിയ സാഹചര്യം ആശങ്ക ഉളവാക്കുന്നതാണ്. ഉപഭോക്ക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നത് പൊതുവിതരണ ശ്രംഖലയാണ്.

നവംബര്‍ ഒന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ചുള്ള ലിസ്റ്റ് കേന്ദ്രത്തിന് കൈമാറുകയും അതു പ്രകാരമുള്ള റേഷന്‍ അലോട്‌മെന്റ് കേന്ദ്രം നിശ്ചയിക്കുകയും ചെയ്തു കഴിഞ്ഞു. താലൂക്ക്തലത്തില്‍ റവന്യൂ-പഞ്ചായത്ത്-സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച റാങ്കിംഗ് സമിതി കൂടുകയോ, പരിശോധന നടത്തുകയോ ചെയ്യാതെയാണ് സര്‍ക്കാര്‍ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മുന്‍ഗണനാ പട്ടിക വിവാദമായതോടെ തിരുത്തല്‍ വരുത്താന്‍ ഇപ്പോള്‍ അപേക്ഷ ല്വീകരിക്കുന്നുണ്ടെങ്കിലും ഇതിന് സാങ്കേതിക തടസ്സങ്ങളുണ്ട്.അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാലേ പുതിയ ആളുകള്‍ക്ക് ലിസ്റ്റില്‍ കയറാന്‍ സാധിക്കൂ.

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് പൊതു വിതരണ രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളെ തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തനം സജീവമാകുകയും നിരവധി എപിഎല്‍ കുടുംബങ്ങളടക്കം റേഷന്‍ സംവിധാനത്തെ ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. റേഷന്‍ കാര്‍ഡ് പുതുക്കുന്ന ജോലികളും അന്തിമ ഘട്ടത്തിലായിരുന്നു. നിയമം നടപ്പാക്കാന്‍ കുറ്റമറ്റ ലിസ്റ്റ് തയ്യാറാക്കല്‍, റേഷന്‍ കടകളുടെ നവീകരണം തുടങ്ങി നിരവധി കടമ്പകളുള്ളതിനാല്‍ കേന്ദ്രത്തെ സമീപിച്ച് സമയം നീട്ടി വാങ്ങുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്.

സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടിക പ്രകാരം റേഷന്‍ ലഭിക്കുന്ന പട്ടികയില്‍ നിന്നും പുറത്തായ 1.79 കോടി ജനങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരായ ആയിരങ്ങളുണ്ട്. നിലവില്‍ റേഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ഇടത്തരം കുടുംബങ്ങളുണ്ട്. ഇവരുടെ കാര്യത്തില്‍ ഇനിയും നയപരമായ തീരുമാനം സരസംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ എല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് കൈ മലര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതേ സമയം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്‍ഡിഎഫ് സംസ്ഥാനത്ത് തയ്യാറാക്കിയ ലിസ്റ്റിലെ അപാകതയെക്കുറിച്ച് മൗനം പുലര്‍ത്തുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

സ്വകാര്യ സാഹചര്യമല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ല; സുപ്രീംകോടതി

പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം…

Published

on

ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബംഗാള്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ഉന്നയിച്ചത്. താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ വ്യക്തി തടഞ്ഞുവെന്നും ഇതോടൊപ്പം ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.

എന്നാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 സി വകുപ്പിന് കീഴിലുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ദൃശ്യങ്ങളോ, ശൗചാലയം ഉപയോഗിക്കുന്നതോ, ലൈംഗിക പ്രവൃത്തികളോ പകര്‍ത്തുന്നതാണ് കുറ്റകരമാവുകയെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത സാഹചര്യങ്ങളില്‍, സ്ത്രീയുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

Continue Reading

news

പിഎം ഇഡ്രൈവ്: കേരളത്തില്‍ 340 പുതിയ ചാര്‍ജിങ് കേന്ദ്രങ്ങള്‍

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍..

Published

on

തിരുവനന്തപുരം: രാജ്യത്തെ ഇ-വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പിഎം ഇഡ്രൈവ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 340 പുതിയ ഇടങ്ങള്‍ കണ്ടെത്തി കെഎസ്ഇബി. സര്‍ക്കാര്‍ വകുപ്പ്, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നത്.

ഏറ്റവും കൂടുതല്‍ 91 സ്ഥലങ്ങള്‍ ബിഎസ്എന്‍എല്‍ തന്നെയാണ് സന്നദ്ധത പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയും ഐഎസ്ആര്‍ഒയും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപ സബ്സിഡിയായി നല്‍കും. കേരളത്തിന്റെ പ്രോപ്പോസല്‍ അംഗീകരിച്ചാല്‍ 300 കോടി രൂപവരെ ലഭിക്കാനിടയുണ്ട്.

ഇചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വേണ്ട ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പൂര്‍ണ്ണ സബ്സിഡി ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കെഎസ്ഇബിയാണ്. സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലങ്ങളില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തയ്യാറായ കരാറുകാരെ കെഎസ്ഇബി തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ വരുമാനം പങ്കുവയ്ക്കാന്‍ സന്നദ്ധരായ കരാറുകാര്‍ക്ക് മുന്‍ഗണന ലഭിക്കും. അടുത്ത ഘട്ടത്തില്‍ സ്വകാര്യ സ്ഥലങ്ങളും പരിഗണിക്കും.

ഇ ട്രക്കുകള്‍ക്ക് പ്രോത്സാഹനം

സംസ്ഥാനത്ത് ചരക്കുകടത്തിനെ ഇട്രക്കുകളിലേക്കു രൂപാന്തരപ്പെടുത്താന്‍ കെഎസ്ഇബി പ്രത്യേക ഇട്രക്ക് പദ്ധതി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ ആവശ്യാനുസരണം ചാര്‍ജിങ് സ്റ്റേഷനുകള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ഇ ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

Trending