india

ആര്‍സിബി പരേഡ് അപകടം: ‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല’; എല്ലാവരും സുരക്ഷിതമായിരിക്കണം: ഡി കെ ശിവകുമാര്‍

By webdesk14

June 04, 2025

ബെംഗളൂരു: ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവർക്ക് അനുശോചനം അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വേദനയുള്ളതും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് ശിവകുമാര്‍ എക്‌സില്‍ കുറിച്ചു.

‘ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ആളുകള്‍ ദുരന്തത്തില്‍ മരിച്ചുവെന്നത് അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാംങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു. ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, ശിവകുമാര്‍ പറഞ്ഞു.

ಆರ್‌ಸಿಬಿಯ ಐಪಿಎಲ್ ಗೆಲುವಿನ ಸಂಭ್ರಮಾಚರಣೆಗೆ ಸಾಕ್ಷಿಯಾಗಬೇಕಿದ್ದ ಜನರು
ದುರಂತಕ್ಕೆ ಒಳಗಾಗಿ, ಮೃತಪಟ್ಟಿರುವುದು ತೀವ್ರ ನೋವು ಮತ್ತು ಆಘಾತ ತಂದಿದೆ. ಮೃತರಿಗೆ ನನ್ನ ಸಂತಾಪಗಳು. ಅವರ ಕುಟುಂಬಕ್ಕೆ ನನ್ನ ಸಾಂತ್ವನಗಳು.

ಅಭಿಮಾನ ಇರಲಿ, ಆದರೆ ಜೀವಕ್ಕಿಂತ ದೊಡ್ಡದಲ್ಲ. ದಯವಿಟ್ಟು ಎಲ್ಲರೂ ಸುರಕ್ಷಿತವಾಗಿರಿ ಎಂದು ಮನವಿ ಮಾಡಿಕೊಳ್ಳುತ್ತೇನೆ.

— DK Shivakumar (@DKShivakumar) June 4, 2025

വിജയാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര നിര്‍ത്തിവെച്ചതില്‍ ശിവകുമാര്‍ മാപ്പ് പറഞ്ഞിരുന്നു. കര്‍ണാടകയും ആര്‍സിബിയും വലിയ അഭിമാനത്തിലാണെന്നും എന്നാല്‍ ഇത് അനിയന്ത്രിതമായ ആള്‍ക്കൂട്ടമാണെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. ‘ബെംഗളൂരുവിലെയും കര്‍ണാടകയിലെയും മുഴുവന്‍ പേരോടും മാപ്പ് പറയുന്നു’, എന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്.