More

‘ഫലസ്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ എന്ത് വന്നാലും നേരിടാന്‍ തയ്യാര്‍’: പോപ് ഗായിക ദുവാ ലിപ

By webdesk14

June 18, 2024

ഫലസ്തീന്‍ അനുകൂല നിലപാട് വ്യക്തമാക്കി പോപ് ഗായിക ദുവാ ലിപ. അതിന്റെ പേരില്‍ എന്ത് വിമര്‍ശനങ്ങള്‍ വന്നാലും നേരിടുമെന്നും അവര്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിപയുടെപ്രഖ്യാപനം. ഫലസ്തീന്‍ അനുകൂലെ നിലപാടെടുത്തതിന്റെ പേരില്‍ അവര്‍ക്ക് ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇസ്രാഈലിന്റെ ഗസയിലെ നടപടികളെ വംശഹത്യയെന്ന് അവര്‍ പരാമര്‍ശിച്ചിരുന്നു.

ഒരു പ്രതികരണം നടത്തുന്നതിന് മുമ്പ് രണ്ട് മൂന്ന് തവണയെങ്കിലും താന്‍ ചിന്തിക്കാറുണ്ട്. നല്ലതിന് വേണ്ടിയായത് കൊണ്ടാണ് പ്രതിസന്ധികള്‍ ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും താന്‍ ഫലസ്തീന്‍ അനുകൂല പ്രസ്താവന നടത്തിയതെന്നും അവര്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ 88 മില്യണ്‍ ഫോളോവേഴ്‌സുള്ള ഗായികയാണ് ദുവാ. ഇസ്രാഈല്‍ റഫ നഗരത്തില്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെയായിരുന്നു പോസ്റ്റ്.

കുട്ടികളെ ജീവനോടെ കത്തിക്കുന്നത് നിതീകരിക്കാനാവില്ല. ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ നിര്‍ത്താന്‍ ലോകം ഇടപെടണം. എല്ലാവരും ഗസ്സക്കുള്ള പിന്തുണയറിയിക്കണമെന്നും ലിപ പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന് പിന്തുണയറിയിക്കുന്ന ഇസ്രാഈലി റാപ് സോങ്ങും അവര്‍ പങ്കുവെച്ചിരുന്നു.