kerala

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ

By webdesk17

August 27, 2025

സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് വിദഗ്ദ സമിതി ശിപാര്‍ശ ചെയ്തു. നിലവിലെ 7,000 രൂപയില്‍നിന്ന് 10,000 രൂപയാക്കുകയും വിരമിക്കല്‍ ആനുകൂല്യം 50,000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയാക്കുകയും ചെയ്യണമെന്ന് സമിതി ആരോഗ്യ മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

വനിത ശിശുവികസന ഡയറക്ടര്‍ ഹരിത വി. കുമാര്‍ അധ്യക്ഷയായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നീതി പൂര്‍ണമായ വര്‍ധനവ് വേണമെന്നും സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എസ്. മിനി വ്യക്തമാക്കി. സമരത്തിന്റെ 53ാം ദിവസം 3,000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നുവെന്നും, 200 ദിവസം പിന്നിട്ടതിനാല്‍ പതിനായിരം രൂപയ്ക്ക് മുകളിലായിരിക്കും ശുപാര്‍ശയെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.