india

മലമുകളിൽ നിന്ന് താഴേയ്ക്ക് തൂങ്ങി നിന്ന് റീൽ; യുവാവ് അറസ്റ്റില്‍

By webdesk14

September 09, 2024

ബാ​ഗ്ലൂർ: മലമുകളിൽ അപകടകരമായ രീതിയിൽ പുഷ്അപ് റീൽ ചിത്രീകരിച്ച യുവാക്കൾ പൊലീസ് പിടിയിൽ. മലമുകളിൽ നിന്ന് താഴേയ്ക്ക് തൂങ്ങി നിന്നാണ് റീൽ ചിത്രീകരിച്ചിരിക്കുന്നത്. റീൽ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. കർണാടകയിലെ ചിക്കബല്ലാപുരയിലെ സ്കന്ദഗിരിയിലാണ് സംഭവം. അക്ഷയ് കുമാർ ഓഗ്ജി എന്നയളാണ് റീൽ ചിത്രീകരിച്ച്‌ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഖേദം പ്രകടിപ്പിച്ചുളള വീഡിയോ പോസ്റ്റ് ചെയ്യിപ്പിച്ച് പൊലീസ് താക്കീത് നൽകി വിട്ടു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയത്. അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചത്. ഇയാള്‍ക്കൊപ്പമെത്തിയ സുഹൃത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.