india

രാജ്യത്ത് പരിസ്ഥിതി മന്ത്രാലയത്തിന് 19 മേഖലാ ഓഫീസുകള്‍; കേരളത്തെ ഒഴിവാക്കി

By Test User

August 17, 2020

ഡല്‍ഹി: രാജ്യത്ത് പരിസ്ഥിതി മന്ത്രാലയത്തിന് 19 മേഖലാ ഓഫീസുകള്‍. ഓഫീസുകളുടെ പട്ടികയില്‍ കേരളമില്ല. ബെംഗളൂരു ഓഫീസ് തന്നെയായിരിക്കും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. കേരളം, കര്‍ണാടക, ഗോവ, ലക്ഷദ്വീപ് മേഖലകളാണ് ബെംഗളൂരു ഓഫീസിന്റെ കീഴില്‍ വരിക.

പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായ കേരളത്തില്‍ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മേഖലാ ഓഫീസ് വേണമെന്ന ആവശ്യം ഉണ്ടായിരുന്നെങ്കിലും കേന്ദ്ര അംഗീകരിച്ചില്ല. തമിഴ്‌നാടിനും പുതുച്ചേരിക്കും ആന്റമാന്‍ ദ്വീപുകള്‍ക്കുമായി ചെന്നൈയിലാണ് വനംപരിസ്ഥിതി മന്ത്രലായത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുക.