കണ്ണൂര്‍: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാശ്ശേരി മാങ്ങാട് തെരുവ് ചേരന്‍ ഹൗസിലെ പി.സി. ഷനൂപി (42) നെയാണ് വളപട്ടണം ഇന്‍സ്‌പെക്ടര്‍ വിജേഷ് നേതൃത്വം നല്‍കിയ പോലീസ് സംഘം പിടികൂടിയത്. ഓഗസ്റ്റില്‍ പാപ്പിനിശ്ശേരി അരോളിയിലെ ആലക്കാടന്‍ ഹൗസിലെ സൂര്യ സുരേഷിന്റെ വീട്ടില്‍നിന്ന് രേണ്ടകാല്‍ പവനോളം തൂക്കമുള്ള ചെയിന്‍, ബ്രേസ്‌ലെറ്റ്, ലോക്കറ്റ് എന്നിവയുള്‍പ്പെടെ രണ്ട്് ലക്ഷം രൂപയിലധികം വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. പരാതിക്കാരിയുടെ മൂത്ത സഹോദരിയുടെ ആദ്യ ഭര്‍ത്താവാണ് പ്രതി. മോഷ്ടിച്ച സ്വര്‍ണത്തില്‍ അര പവന്‍ പ്രതി വിറ്റുകഴിഞ്ഞിരുന്നു. ശേഷിച്ച ആഭരണങ്ങള്‍ ആദ്യം ബാങ്കില്‍ പണയം വെക്കുകയും പിന്നീട് സ്വര്‍ണത്തിന് വില കൂടിയതിനെ തുടര്‍ന്ന് പണയത്തുക അടച്ച് തിരിച്ചെടുത്ത് വിറ്റുകളയുകയും ചെയ്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കും. എസ്‌ഐ ഭാസ്‌കരന്‍ നായര്‍, അജയന്‍, എഎസ്‌ഐ സജേഷ്, പ്രദീപന്‍, സിപിഒ പ്രജിത്ത് എന്നിവരും അറസ്റ്റ് സംഘത്തിലുണ്ടായിരുന്നു.