കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കേരള ഹൈക്കോടതി. വിദേശത്ത് സംഗീതപരിപാടിയില്‍ പങ്കെടുക്കുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുകയായിരുന്നു കോടതി.
തൃക്കാക്കര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, രാജ്യം വിട്ടുപോകരുതെന്ന മുന്‍കൂര്‍ ജാമ്യവ്യവസ്ഥ റദ്ദാക്കിയതായി കോടതി അറിയിച്ചു.
മുന്‍പ് വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസിലും വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചിരുന്നു. അന്ന് കോടതി, അന്വേഷണം ആവശ്യപ്പെട്ടാല്‍ ഹാജരാകണം, രാജ്യം വിടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം എന്നീ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. യുവ ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് തൃക്കാക്കര പൊലീസ് വേടനെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യമുണ്ടായതിനാല്‍ വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ വിട്ടയച്ചു.